ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; പരാതിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ രംഗത്ത്

എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിവസം, വോട്ട് ചെയ്ത എല്ലാവര്‍ക്കും നല്ല നമസ്‌കാരം, ഇന്നാ പിടിച്ചോ എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ അശ്ലീല ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന് പരാതി. ഇരിക്കൂര്‍ ഡിവൈഎഫ്‌ഐ പ്രലര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്. ബ്ലാത്തൂര്‍ മഞ്ഞാങ്കരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകനെതിരേയാണ് പരാതി.

എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിവസം, വോട്ട് ചെയ്ത എല്ലാവര്‍ക്കും നല്ല നമസ്‌കാരം, ഇന്നാ പിടിച്ചോ എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ അശ്ലീല ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഡിവൈഎഫ്‌ഐ കല്യാട് മേഖല കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പരാതി പോലീസ് സൈബര്‍ സെല്ലിന് കൈമാറും.

Exit mobile version