ടിക്കറ്റ് ഉറപ്പാക്കിയ വിമാനത്തില്‍ യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചു; ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ പരാതി

ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനുള്ള ടിക്കറ്റുമായെത്തിയ കോഴിക്കോട് സ്വദേശി ജോയ് സെബാസ്റ്റ്യനും ബന്ധുവിനുമാണ് ദുരനുഭവമുണ്ടായത്.

ന്യൂഡല്‍ഹി: ടിക്കറ്റ് എടുത്തിട്ടും വിമാനത്തില്‍ യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചതായി ആരോപണം. ഇന്ന് രാവിലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വിമാന സര്‍വ്വീസ് അധികൃതര്‍ സീറ്റ് നിഷേധിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനുള്ള ടിക്കറ്റുമായെത്തിയ കോഴിക്കോട് സ്വദേശി ജോയ് സെബാസ്റ്റ്യനും ബന്ധുവിനുമാണ് ദുരനുഭവമുണ്ടായത്.

ഈ മാസം 16ന് ബുക്ക് ചെയ്ത ടിക്കറ്റുമായാണ് യാത്രയ്ക്ക് രണ്ട് പേരും ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഓവര്‍ ബുക്കിംഗ് കാരണം ജോയിയുടേതുള്‍പ്പെടെ ഏഴ് പേരുടെ ടിക്കറ്റുകള്‍ റദ്ദാക്കിയെന്നായിരുന്നു ഇന്‍ഡിഗോ ജീവനക്കാര്‍ അറിയിച്ചത്. അതേസമയം, ഉറപ്പായ ടിക്കറ്റുകള്‍ തിരക്കുള്ള സീസണില്‍ മറിച്ചു വില്‍കുകയാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

വൈകീട്ട് മുംബൈ വഴി ഹൈദരാബാദിലേക്ക് പോവുന്ന വിമാനത്തിലാണ് പകരം ടിക്കറ്റ് നല്‍കിത്. എന്നാല്‍ ഭക്ഷണം പോലും നല്‍കാതെ യാത്ര നിഷേധിച്ച നടപടിക്കെതിരെ ഡിജിസിഎയ്ക്ക് പരാതി നല്‍കാനാണ് യാത്രക്കാരുടെ തീരുമാനം.

Exit mobile version