ഭാരതത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയുമ്പോള്‍ വീടുകളിലും അമ്പലങ്ങളിലും വിളക്ക് തെളിയണം; സെന്‍കുമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുര്‍. കൂടാതെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നും അദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി മോഡി സത്യപ്രതിജ്ഞ ചെയുന്ന ദിവസം കരിദിനമായി ചില ആളുകള്‍ ആചരിക്കുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇത്തരക്കാരെ മുഖവിലയ്ക്കെടുക്കരുതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കാണ് നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും നേരത്തെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Exit mobile version