‘കേരളം ഭാരതത്തില്‍ അല്ലെന്ന് നമ്മള്‍ ഒന്നുകൂടി തെളിയിച്ചു, അതാണ് ദുഃഖകരം’; സംസ്ഥാനത്തെ ബിജെപിയുടെ തോല്‍വിയില്‍ നിരാശ പങ്കുവെച്ച് രാജസേനന്‍

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്‍ പ്രതികരിച്ചത്

തൃശ്ശൂര്‍: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പതിലും വിജയക്കൊടി പാറിച്ചത് യുഡിഎഫ് ആണ്. ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ഒരു സ്ഥലത്ത് പോലും മികച്ച നേട്ടം കാഴ്ച്ച വെക്കാന്‍ സാധിച്ചില്ല.

ഈ അവസരത്തിലാണ് പ്രതികരണവുമായി സംവിധായകനും ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായ രാജസേനന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാജസേനന്‍ പ്രതികരിച്ചത്.

‘കേരളം ഭാരതത്തില്‍ അല്ല എന്നത് നമ്മള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണ്. ജയിച്ചതാണെങ്കില്‍ കുറെ അഴിമതിയും അക്രമവും. സ്വന്തം നാടിനെതിരെ ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തില്‍ അല്ലാതെ മറ്റെവിടെയും കാണില്ല’ എന്നാണ് രാജസേനന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.

Exit mobile version