യുഡിഎഫിന്റെത് ചരിത്ര വിജയം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം; യുഡിഎഫിന്റെത് ചരിത്ര വിജയമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തുറന്നുകാട്ടാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് വ്യക്തമായതായും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

മുന്‍കാലങ്ങളിലും യുഡിഎഫ് വിജയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഉയര്‍ന്ന ഭൂരിപക്ഷം നേടി യുഡിഎഫ് വിജയിച്ചുവരുന്നത് ഇത് ആദ്യമായാണ്. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് റെക്കാര്‍ഡാണ്. ഒട്ടും പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളില്‍ പോലും മികച്ച വിജയമാണ് യുഡിഎഫ് നേടിയത്.

Exit mobile version