കെട്ടിവെച്ച പണം പോയി ഇരിക്കുന്ന ബിജെപിയുടെ 13 സ്ഥാനാര്‍ത്ഥികള്‍ ഇതാ; കിട്ടിയ വോട്ടുകളും!

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കെട്ടിവെച്ച പണം നഷ്ടമായത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്ത് വന്നതോടെ ബിജെപി സംസ്ഥാന നേതൃത്വം മൂകതയിലാണ്. കേന്ദ്രത്തില്‍ അട്ടിമറി വിജയം നേടി അധികാരത്തില്‍ ഏറിയെങ്കിലും സംസ്ഥാനത്ത് ബിജെപി കടുത്ത നിരാശയിലാണ്. ബിജെപി നിരത്തിയ പല നേതാക്കള്‍ക്കും കെട്ടിവെച്ച പണം പോലും കിട്ടിയില്ലെന്നതാണ് സാരം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കെട്ടിവെച്ച പണം നഷ്ടമായത്.

കണ്ണൂരില്‍ കെ സുധാകരനും പികെ ശ്രീമതിക്കുമെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭനാണ് കൂട്ടത്തില്‍ ഏറ്റവും കുറവ് വോട്ട് നേടിയത്. ഇപ്പോള്‍ കെട്ടിവെച്ച പണം നഷ്ടമായവരുടെ പേരും മണ്ഡലവും കിട്ടിയ വോട്ടും പരസ്യപ്പെടുത്തിയിരിക്കുകയാണ്.

കെട്ടിവെച്ച കാശ് പോയ മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍;

കാസര്‍കോട്- രവീശ തന്ത്രി കുണ്ടാര്‍, കിട്ടിയതാകട്ടെ 176049 വോട്ടുകള്‍. ഇടുക്കിയില്‍ മത്സര രംഗത്ത് ഇറങ്ങിയത് ബിജു കൃഷ്ണന്‍ ആണ് കിട്ടയത് 78,648 വോട്ട്. മാവേലിക്കര തഴവ സഹദേവന്‍ ആണ് മത്സരിച്ചത് 133546 ആണ് നേടിയ വോട്ടുകള്‍. കോഴിക്കോട് പ്രകാശ് ബാബു ആണ് മത്സരിച്ചത്. പ്രകാശ് ബാബുവിനെ അറിയാത്തവരായി ഉണ്ടാകില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍ സ്ത്രീകള്‍ക്ക് നേരെ അലറി വിളിച്ചും ആക്രമണം നടത്തിയതിനും ജയിലില്‍ കിടന്ന നേതാവ്.

പ്രചാരണ വേളയിലും പ്രകാശ് ബാബു ജയിലില്‍ തന്നെയായിരുന്നു. ഇവയെല്ലാം താണ്ടിയാണ് മത്സരിച്ചത്. ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. ആകെ 161216 വോട്ടുകളാണ് നേടിയത്. ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണന്‍ ആണ് മത്സരിച്ചത് 154159 വോട്ടുകള്‍ ഇദ്ദേഹം നേടി. വടകരയില്‍ വികെ സജീവന്‍ മത്സരിച്ചു. പക്ഷേ 80,128 മാത്രമാണ് ലഭിച്ചത്. മലപ്പുറത്ത് ഉണ്ണിക്കൃഷ്ണന്‍ മത്സരിച്ചു. വികെ സജീവന് സമാനം തന്നെ, 82,332 വോട്ടുകളാണ് നേടിയത്. ആലത്തൂരില്‍ ടിവി ബാബുവാണ് മത്സരിച്ചത്. 89, 837 വോട്ടുകള്‍ ഇദ്ദേഹവും നേടി. കൊല്ലത്ത് കെവി സാബുവാണ് മത്സരിച്ചത്. 1,03339 വോട്ടുകളാണ് തേടിയത്.

Exit mobile version