കേരളത്തില്‍ യുഡിഎഫ് തരംഗം; ഒന്‍പത് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം, സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം

ചാലക്കുടി, കോട്ടയം, ഇടുക്കി, എറണാകുളം , കൊല്ലം, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞത്

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും ജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്താകെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും കേരളത്തില്‍ ലഭിച്ച വലിയ നേട്ടം ദേശീയ രാഷ്ട്രീയത്തില്‍ കേരളം ഘടകത്തെ കൂടുതല്‍ പ്രസക്തമാക്കും.

വിജയിച്ച 19മണ്ഡലങ്ങളില്‍ 9ലും ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിലാണെന്നതാണ് ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടി മധുരം നല്‍കുന്നത്. ചാലക്കുടി, കോട്ടയം, ഇടുക്കി, എറണാകുളം , കൊല്ലം, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞത്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കി പാര്‍ട്ടി അധ്യക്ഷനെ വിജയിപ്പിക്കാനും കേരളത്തിലെ കോണ്‍ഗ്രസിനായി. 410284 കടന്നിരിക്കുകയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം.

Exit mobile version