കോണ്‍ഗ്രസ് ജയിക്കാന്‍ പൂജയും വഴിപാടും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; സജീവന്‍ സ്വാമി

തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഒരു ജ്യോത്സ്യന്‍ നടത്തിയ പ്രവചനമാണ് ഇപ്പോള്‍ വൈറലാകുന്നത്. എക്‌സിറ്റ്‌പോളുകള്‍ പറയുന്നത് പോലെ എന്‍ഡിഎ മുന്നണി അധികാരത്തിലെത്തില്ലെന്നും യുപിഎ രാജ്യം ഭരിക്കുമെന്നാണ് സജീവന്‍ സ്വാമി പ്രവചിക്കുന്നത്.

കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധി തോറ്റാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും സജീവന്‍ സ്വാമി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം പ്രവചനം നടത്തിയത്.

കോണ്‍ഗ്രസിന്റെ വിജയത്തിനായി മെയ് 13 മുതല്‍ 20 വരെ പൂജ നടത്തിയിരുന്നു. പൂജ ഫലിച്ചില്ലെങ്കില്‍ അത് പരാജയമാണ്, പൂജ നടത്തിയ ആള്‍ പ്രാണത്യാഗം ചെയ്യണമെന്നാണ് ആചാരം. തെരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെങ്കില്‍ രാഹുല്‍ തന്നെ അധികാരത്തിലെത്തുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.

Exit mobile version