കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പത്തു കോടി രൂപ വിലവരുന്ന ലഹരിമരുന്നുകള്‍ പിടികൂടി

പിടികൂടുന്നതിനിടെ പ്രതി എക്സൈസ് സംഘത്തെ നിറതോക്കുമായി ആക്രമിക്കാന്‍ ശ്രമിച്ചു.

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പത്തു കോടി രൂപ വിലവരുന്ന ലഹരി മരുന്നുകളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് പിടിയിലായത്.

പിടികൂടുന്നതിനിടെ പ്രതി എക്സൈസ് സംഘത്തെ നിറതോക്കുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ നാടകീയമായാണ് എക്സൈസ് സംഘം പ്രതിയെ കീഴടക്കിയത്. പ്രതിയില്‍ നിന്നും പിസ്റ്റലടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version