റീ പോളിങിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചു; എല്‍ഡിഎഫ് പരാതി നല്‍കി

കാസര്‍കോട്: കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് നടക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചെന്ന പരാതിയുമായി എല്‍ഡിഎഫ് രംഗത്ത്. ബൂത്തിന് അകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

കള്ളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. കാസര്‍കോട് നാലിടത്തും, കണ്ണൂരില്‍ മൂന്നിടത്തുമാണ് റീപോളിങ് നടക്കുന്നുണ്ട്.

കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പര്‍ 69, പുതിയങ്ങാടി ജമാ അത്ത് എച്ച് എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70 ജമാ അത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോഗമിക്കുന്നത്. കണ്ണൂര്‍ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version