ശസ്ത്രക്രിയയില്‍ വന്ന പിഴവ്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു; പ്രതിഷേധം

കോഴിക്കോട്: ശസ്ത്രക്രിയയില്‍ വന്ന പിഴവ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതായി പരാതി. ചേമഞ്ചേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇയാള്‍ക്ക് പിത്താശയക്കല്ലിനുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാല്‍ ഡോക്ടര്‍മാരുടെ പിഴവാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം ചൂണ്ടി കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഈ മാസം 9നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 13ന് ശസ്ത്രക്രിയ നടത്തി. പിന്നീട് ബിജു ശാരീരിക അസ്വസ്ഥകള്‍ കാണിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. അതേസമയം സംഭവം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ശസ്ത്രക്രിയ നടന്നാല്‍ ഇത്തരം അസ്വസ്ഥകള്‍ സ്വാഭാവികമാണ് എന്നാണ് കിട്ടിയ മറുപടി.

ശസ്ത്രക്രിയക്കു ശേഷം പിത്താശയത്തിലെ നീര് പോകാന്‍ ഇടേണ്ടിരുന്ന ട്യൂബ് ഇട്ടിരിന്നില്ലെന്നും ഇതിനെ തുടര്‍ന്ന് ബൈജുവിന്റെ വയര്‍ ക്രമാതീതമായി വീര്‍ത്തതോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ചികിത്സാ പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം അധികൃതര്‍ നടപടി സ്വീകരിക്കാതെ മൃതദേഹം കൊണ്ടു പോകില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version