സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായി ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായാണ് രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിലായത്.

കൊച്ചി: കൊച്ചിയില്‍ വെടിമരുന്നുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. സ്‌ഫോടക വസ്തുകളില്‍ ഉപയോഗിക്കുന്ന വെടിമരുന്നുമായാണ് രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിലായത്.

സംഷുള്‍ ഇസ്‌ളാം, സമീറുള്‍ ഇസ്‌ളാം എന്നിവരാണ് പിടിയിലായത്. കൊച്ചി പുല്ലേപ്പടിയില്‍ നിന്നാണ് ഇവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പിടിച്ചെടുത്ത വസ്തുക്കള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Exit mobile version