തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു; 100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഇതുവരെ നൂറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം.

കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം പടരുന്നുണ്ട്. തൃശ്ശൂര്‍ നഗരസഭാ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഒല്ലൂരിലെ വിവാഹ സല്‍ക്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവര്‍ക്കും രോഗം ബാധിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ രോഗം പടരുന്നത് തടയാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാവരും വ്യക്തിശുചിത്വം പാലിക്കുകയും അസുഖം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Exit mobile version