100ന്റെ നിറവില്‍ കേരളത്തിന്റെ വിപ്ലവ നക്ഷത്രം; സെമിനാറുകള്‍, ഫോട്ടോ പ്രദര്‍ശനം, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കുവാന്‍ ഒരുങ്ങി നഗരം!

ആലപ്പുഴയില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ മഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം ഗൗരിയമ്മ പിറന്നാള്‍ കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്ന രീതിയിലാണ് കാര്യ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നക്ഷത്രമായ കെആര്‍ ഗൗരിയമ്മയ്ക്ക് 101-ാം പിറന്നാള്‍. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കുവാന്‍ ഒരുങ്ങുകയാണ് നഗരം. ജില്ലകള്‍ തോറും സെമിനാറുകളും ഫോട്ടോ പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂണ്‍ 21ന് ആലപ്പുഴയില്‍ പരിപാടികള്‍ക്ക് തുടക്കമാകും. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കായി 301 പേര്‍ ഉള്‍ക്കൊളളുന്ന സംഘാടക സമിതി രൂപീകരിച്ച് കഴിഞ്ഞു. മിഥുന മാസത്തിലെ തിരുവോണ നാളില്‍ പിറന്ന ഈ വിപ്ലവ വീര്യത്തിന് 100 വയസ്സ് തികയുകയാണ്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ മഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമൊപ്പം ഗൗരിയമ്മ പിറന്നാള്‍ കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുന്ന രീതിയിലാണ് കാര്യ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സെമിനാറുകള്‍ക്കും ഫോട്ടോ പ്രദര്‍ശനത്തിനും പുറമെ വിപ്ലവം നിറം പകര്‍ന്ന- ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി തയാറാക്കാനും ആലോചനയുണ്ട്. ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ നിറച്ച് സുവനിറും പുറത്തിറക്കുകയും ചെയ്യും.

സ്വാതന്ത്ര്യാനന്തര കാലത്തെ കേരള സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖയാണ് ഗൗരിയമ്മ. നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍പ്പെട്ട കെആര്‍ ഗൗരിയമ്മ ആധുനിക കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു. പ്രഗല്ഭയായ ഒരു മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഒട്ടുമിക്ക വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

Exit mobile version