നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തില്‍ ഇടിച്ചു; രണ്ട് മരണം

കോട്ടയം: കോട്ടയം കറുകച്ചാലില്‍ നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു.

കറുകച്ചാല്‍-വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിനു മുന്നിലാണ് അപകടം നടന്നത്. നെടുംകുന്നം ചേലക്കൊന്‍പ് പടിഞ്ഞാറെ പുത്തന്‍പറമ്പില്‍ ജോസിന്റെ മകന്‍ പ്രവീണ്‍ ജോസഫ് (28) ആണ് മരിച്ചവരില്‍ ഒരാള്‍. അപകടത്തില്‍ മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. കറുകച്ചാല്‍ പോലീസ് പെട്രോളിംഗ് നടത്തി വരവേയാണ് റോഡില്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്ന യുവാക്കളെ കണ്ടത്. പോലീസ് എത്തുന്നതിന് മുന്‍പ് പ്രവീണ്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവിനെ ഉടനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version