പൂര പ്രേമികളെ ഹരം കൊള്ളിച്ച് സാമ്പിള്‍ വെടിക്കെട്ട്

തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരി കൊളുത്തിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്

തൃശ്ശൂര്‍: പൂരപ്രമികളെ ആവേശത്തിലാഴ്ത്തി സാമ്പിള്‍ വെടിക്കെട്ട്. രാത്രി ഏഴേമുക്കാലോടെയാണ് ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് തിരുവമ്പാടി വിഭാഗവും പാറമേക്കാവും കരിമരുന്നിന്റെ വര്‍ണമഴ പെയ്യിച്ചത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരി കൊളുത്തിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സാമ്പിള്‍ വെടിക്കെട്ടിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

Exit mobile version