മാവേലിക്കരയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അധ്യാപികയെ കാണാതായത്

മാവേലിക്കര: മാവേലിക്കരയില്‍ കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. തകഴി ഗവ യുപി സ്‌കൂള്‍ അധ്യാപികയുമായ രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അധ്യാപികയെ കാണാതായത്.

ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴുവാടി പൊതുശേരില്‍ വീട്ടില്‍ സുജിത്തിന്റെ ഭാര്യയാണ് രജിത. നടുവേദനയെ തുടര്‍ന്നാണ് അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലായത്. ചികിത്സയിലിരിക്കെ നാലുമാസം പ്രായമായ മകള്‍ക്ക് പാലു കൊടുത്തശേഷം തിരിച്ച് വരാമെന്ന് പറഞ്ഞ പോയെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

ഉച്ചയായിട്ടും രജിതയെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടു. പോലീസിന്റെ അന്വേഷണത്തില്‍ രജിതയുടെ ഫോണ്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ രജിതയുടെ മൃതദേഹം കണ്ടെത്തി.

Exit mobile version