കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശ്ശൂര്‍: കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മലക്കപ്പാറ ചണ്ടന്‍തോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്. സംഭവത്തില്‍ പെരുംമ്പാറ കോളനിയിലെ തങ്കപ്പനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീര ഭാഗങ്ങളും വസ്ത്രവും ചെരുപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്യജീവി ആക്രമണം കൂടിവരുകയാണ് , എതാനും ദിവസങ്ങള്‍ക്ക് മുമ്പ് വയനാട് മുള്ളന്‍കൊല്ലിയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനെ പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കെണിവെച്ച് പിടിച്ച് കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മലക്കപ്പാറ ചണ്ടന്‍തോട് വനമേഖലയില്‍ കടുവ ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയത്. ഇയാളുടെ ശരീരഭാഗങ്ങളെല്ലാം കടുവ കടിച്ചുകീറിയ നിലയിലായിരുന്നു. പോലീസ് വനമേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് തങ്കപ്പന്റെ ശരീരഭാഗങ്ങളും വസ്ത്രവും കണ്ടെത്തിയത്.

Exit mobile version