വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ല; എംഎം മണി

ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെയെന്നും മന്ത്രി പറഞ്ഞു

കൊച്ചി: വൈപ്പിന്‍ പറവൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈന്‍ വലിക്കുന്ന പദ്ധതിയില്‍ നിന്ന് നിലവില്‍ പിന്മാറാന്‍ കെഎസ്ഇബിക്ക് സാധിക്കില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്താനില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ട് പോകുമെന്നും എംഎം മണി വ്യക്തമാക്കി. ശാന്തിവനം ഉടമസ്ഥ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

കോടതി നിലപാട് വ്യക്തമാക്കുന്നതുവരെ പണി നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുനൂറ്റാണ്ട് പഴക്കമുള്ള സ്വകാര്യ വനമാണ് ശാന്തിവനം. പ്രകൃതിസ്നേഹിയായ ഒരച്ഛന്‍ മകള്‍ക്ക് കൈമാറിയ പാരമ്പര്യ സ്വത്താണിത്.

Exit mobile version