ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു; ഗതാഗതം സ്തംഭിച്ചു

ഇന്ന് വൈകുന്നേരം 4.45 മണിയോടെ കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടൊയും യാത്രക്കാര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഇഗ്നിസ് കാറുകള്‍ക്കും മേലെയാണ് മരം വീണത്. സംഭവ സമയം കാറിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു

കാസര്‍കോട്: കാറിന് മുകളില്‍ മരം വീണ് അപകടം. ഇന്ന് വൈകുന്നേരം 4.45 മണിയോടെ കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടൊയും യാത്രക്കാര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഇഗ്നിസ് കാറുകള്‍ക്കും മേലെയാണ് മരം വീണത്. സംഭവ സമയം കാറിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു. ഇരുകാറുകളും പൂര്‍ണമായി തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.

Exit mobile version