തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരണം, അതൊരു രാജാവിന്റെ വരവാണ്.! വിവാദങ്ങള്‍ പുകയുമ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം

തൃശ്ശൂര്‍: ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ പ്രതികരണം വൈറലാകുന്നു. ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നള്ളിക്കണമൊന്നാണ് അദ്ദേഹം പറഞ്ഞത്. പൂരത്തിന് രമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കഴിയില്ല എന്ന് ആരോപിച്ച് വിലക്ക് ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചരത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം ശ്രദ്ദേയമാകുന്നത്.

സുരക്ഷാ പ്രശ്നം മുന്‍നിറുത്തിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ നടപടിക്കെതിരെ ആനപ്രേമികളും ഉടമകളും പ്രക്ഷോഭം തുടരുന്നതിനിടെയാണ് തൃശൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന സുരേഷ് ഗോപിയുടെ പ്രതികരണം. തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ കൊണ്ടുവരണമെന്നും, അസംഭവ്യങ്ങളിലേക്ക് കടക്കുമെന്ന് എന്തെങ്കിലും വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അതിനെല്ലാം വേണ്ട മാര്‍ഗങ്ങള്‍ വേറെ ഒരുപാടുണ്ടെന്നും സുരേഷ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് ഗോപിയുടെ വാക്കുകള്‍-

‘എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരണം. അതൊരു വരവാണ് ഒരുരാജാവ് വരുന്നതുപോലെ തന്നെ. ആ കാഴ്ച സാധ്യമാക്കണം. വൈകാരികതയ്ക്ക് കഠാര വയ്ക്കരുത്. രാഷ്ട്രീയക്കാര്‍ വച്ചോട്ടെ, ഉദ്യോഗസ്ഥര്‍ അതിന് ചുക്കാന്‍ പിടിക്കരുത്. ഇല്ലെങ്കില്‍ അതിന് ആ താളത്തില്‍ തുള്ളരുത്. വന്നോട്ടെ ഫുള്‍ സെക്യൂരിറ്റി കൊടുക്ക്. മയക്കുവെടി, അതുപോലെ തന്നെ ആനയ്ക്ക് അങ്ങനെ എന്തെങ്കിലും വ്യാകുലപ്പെടുന്ന അസംഭവ്യങ്ങളിലേക്ക് കടക്കുമെന്ന് തോന്നിയാല്‍ ആനയെ തളയ്ക്കുന്നതിന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. മൂന്ന് പേരില്‍ കൂടുതല്‍ കൊല്ലാനും ഗൂഡാലോചന നടത്താനും നിന്നവര്‍ നിയമസഭയിലും ലോക്സഭയിലുമൊക്കെയുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു’.

Exit mobile version