തനിക്കു ജയ് വിളിച്ച സഹോദരിയെ കാണാന്‍ ഒടുവില്‍ സുരേഷ് ഗോപി എത്തി

കാറളം പുല്ലാത്തറയില്‍ തനിക്കു ജയ് വിളിച്ച സഹോദരിയെ കാണാനാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞാല്‍ പൊതുവേ തങ്ങളുടെ അണികളെ മറക്കുന്ന രീതിയാണ് നേതാക്കന്മാര്‍ക്ക്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പില്‍ തനിക്ക് ജയ് വിളിച്ച യുവതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി എത്തിയത്. തന്റെ ഫേസ്ബുക്കിലൂടെ ഇതിന്റെ ചിത്രങ്ങളും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്.

കാറളം പുല്ലാത്തറയില്‍ തനിക്കു ജയ് വിളിച്ച സഹോദരിയെ കാണാനാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്. വീട്ടുകാര്‍ക്കൊപ്പം കുറച്ചു നേരം ചെലവഴിച്ച് എല്ലാവരോടുമൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ വീട്ടിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സുരേഷ് ഗോപി എത്തിയിരുന്നു. പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ സന്ദര്‍ശിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണ തിരക്ക് കഴിയുമ്പോള്‍ സുരേഷ് ഗോപി കാണാനെത്തുമെന്നും അറിയിച്ചിരുന്നു. ചൊവ്വാഴ്ച്ചയാണ് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്.

Exit mobile version