ഉപേക്ഷിച്ച സിറിഞ്ചുകളില്‍ ചോക്ലേറ്റ്; ചോക്കോഡോസിനു നിരോധനം ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സ്‌കൂള്‍ പരിസരത്ത് ഇതുപോലുള്ള ഉത്പന്നങ്ങള്‍ ധാരാളമായി വിറ്റഴിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയത്

കൊല്ലം: കൊല്ലത്ത് ചോക്കോഡോസിന് നിരോധനം ഏര്‍പ്പെടുത്തി. ചോക്കോഡോസ് എന്ന പേരില്‍ സിറിഞ്ചില്‍ നിറച്ചു വിറ്റിരുന്ന ചോക്ലേറ്റിനാണ് ആരോഗ്യ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളിലും ലബോറട്ടറികളിലും നിന്നും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നടപടി.

സ്‌കൂള്‍ പരിസരത്ത് ഇതുപോലുള്ള ഉത്പന്നങ്ങള്‍ ധാരാളമായി വിറ്റഴിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ അന്വേഷണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തിയത്. മെഡിക്കല്‍ ഓഫിസറുടെ പരിശോധനയില്‍ മിഠായി വിതരണത്തില്‍ സംശയാകരമായ സാഹചര്യം കണ്ടതോടെയാണ് ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം ജില്ലയില്‍ ചോക്ലേറ്റുകള്‍ക്ക് വിരോധനം ഏര്‍പ്പെടുത്തിയത്.

അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് വിതരണ ഏജന്‍സി. ഭക്ഷ്യസുരക്ഷാ അസി കമ്മിഷണറാണു നിരോധിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്.

Exit mobile version