സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ ഫാമുകളുടെ ഉത്പാദനം കുറയുകയും കോഴിതീറ്റ വിലയില്‍ 50 രൂപയോളം വര്‍ധിക്കുകയും ചെയ്തതോടെ കോഴിയിറച്ചിക്കും വില വര്‍ധിച്ചു

തിരുവനന്തപുരം: റംസാന്‍ മാസം പിറന്നതോടെ സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയും കുതിച്ചുയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ ബ്രോയിലര്‍ കോഴിയിറച്ചിക്ക് 140 രൂപയായിരുന്നു വില. പിന്നീട് 40 രൂപ വര്‍ധിച്ച് 180 രൂപ വരെയായി. എന്നാല്‍ ഇപ്പോള്‍ ഒരു കിലോ കോഴിയിറച്ചി ലഭിക്കാന്‍ 200 രൂപ വരെ നല്‍കണം. അതേസമയം ലഗോണ്‍ കോഴിക്ക് 170 രൂപയാണ് വിപണിയില്‍ വില.

അതേസമയം സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ ഫാമുകളുടെ ഉത്പാദനം കുറയുകയും കോഴിതീറ്റ വിലയില്‍ 50 രൂപയോളം വര്‍ധിക്കുകയും ചെയ്തതോടെ കോഴിയിറച്ചിക്കും വില വര്‍ധിച്ചു. അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴിയുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് കോഴി വിലയില്‍ വര്‍ധനവുണ്ടാക്കി. വരും ദിവസങ്ങളില്‍ കോഴിയിറച്ചിയുടെ വില ഇനിയും കൂടിയേക്കാനാണ് സാധ്യതെയന്ന് കച്ചവടക്കാര്‍ പറയുന്നു.

Exit mobile version