സംസ്ഥാനത്ത് വേനല്‍ മഴയുടെ അളവ് കുറഞ്ഞു

കാസര്‍കോടില്‍ ശരാശരിയേക്കാള്‍ 60% കുറവാണ് മഴ പെയ്തത്. ആലപ്പുഴയില്‍ 54%. കോട്ടയത്ത് 56%, ഇടുക്കിയില്‍ 40% വും മഴകുറവ് രേഖപ്പെടുത്തി

പാലക്കാട്: കേരളത്തില്‍ വേനല്‍ മഴയുടെ അളവ് കുറഞ്ഞതോടെ കനത്ത് ചൂട് വര്‍ധിച്ചു. അതേസമയം വയനാട്ടിലും പത്തനംതിട്ടയിലും ശരാശരിയേക്കാള്‍ കൂടുതല്‍ ലഭിച്ചു. ഇത്തവണ വയനാട്ടില്‍ 63% അധികം മഴയാണ് ലഭിച്ചത്. പത്തനംതിട്ടയില്‍ 33% അധികമഴയും ലഭിച്ചു. കാസര്‍കോടില്‍ ശരാശരിയേക്കാള്‍ 60% കുറവാണ് മഴ പെയ്തത്. ആലപ്പുഴയില്‍ 54%. കോട്ടയത്ത് 56%, ഇടുക്കിയില്‍ 40% വും മഴകുറവ് രേഖപ്പെടുത്തി.

വേനല്‍വഴ സീസണായി കണക്കാക്കുന്നത് മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെയാണ്. ഈ മാസം ആദ്യംവരെയുള്ള കണക്കനുസരിച്ചു വേനല്‍മഴയില്‍ മൊത്തം 23% കുറവുണ്ട്. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ലഭിച്ചതിനെക്കാള്‍ കുറവാണ് ഇത്തവണത്തെ മഴ. എങ്കിലും കഴിഞ്ഞതവണ മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു സംസ്ഥാനത്ത് കടുത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപൊക്കവും പ്രളയവുമാണ്.

Exit mobile version