‘ഇതാണെടാ തൃശ്ശൂര്‍ പൂരം’; പൂരത്തിന്റെ വരവറിയിച്ച് ഒരു സംഗീത ആല്‍ബം

മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആണ് ആല്‍ബം പ്രകാശനം ചെയ്തത്

തൃശ്ശൂര്‍: പൂരത്തിനായി ഒരുങ്ങിയിരിക്കുകയാണ് തൃശ്ശൂര്‍ക്കാര്‍. നാടും നഗരവും പൂരത്തിന് തയ്യാറെടുത്തിയിരിക്കുകയാണ്. ഇതിന് മുന്നോടിയായി പൂരത്തിന്റെ വരവറിയിച്ചുള്ള ഒരു സംഗീത ആല്‍ബം പുറത്തിറങ്ങി. ‘ഇതാണെടാ തൃശ്ശൂര്‍ പൂരം’ എന്ന തലക്കെട്ടോടെയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആണ് ആല്‍ബം പ്രകാശനം ചെയ്തത്.

ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് തൃശ്ശൂര്‍ സ്വദേശിയായ ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളിലെ ഫോട്ടോ വീഡിയോ ജേര്‍ണലിസ്റ്റുകള്‍, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പൂരത്തിന്റെ വരവറിയിച്ച ആല്‍ബത്തിന്റെ ഭാഗമായിട്ടുണ്ട്.

Exit mobile version