മുഖം ഒരു ലൈംഗിക അവയവം ആണോ? എങ്കില്‍ സ്ത്രീയ്ക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ട്; എംഇഎസ് സര്‍ക്കുലറിനെ അനുകൂലിച്ച് റഫീഖ് അഹമ്മദ്

കൊച്ചി: മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച എംഇഎസ് സര്‍ക്കുലറിനെ പിന്തുച്ച് കവി റഫീക്ക് അഹമ്മദ്. മുഖം ഒരു ലൈംഗിക അവയവം ആണോ എന്ന ചോദ്യത്തിലൂടെയാണ് റഫീഖ് അഹമ്മദ് വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്. അത് സ്ത്രീക്കു മാത്രം ബാധകമാവുന്നത് എന്തുകൊണ്ടെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ റഫീക്ക് അഹമ്മദ് ചോദിച്ചു.

കോളേജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച് എംഇഎസ് സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെയാണ് മുഖം മറയ്ക്കല്‍ വിവാദം കേരളത്തില്‍ വീണ്ടും ചൂട് പിടിക്കുന്നത്. സര്‍ക്കുലറിനെ വിമര്‍ശിച്ച് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. മത വിഷയങ്ങളില്‍ എംഇഎസ് ഇടപെടണ്ടതില്ല എന്നാണ് സമസ്തയുടെ നിലപാട്. മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് വിലക്കിയതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത പറഞ്ഞു.

സ്ത്രീകള്‍ നഗ്‌നരായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് ഇസ്ലാം അനുശാസിക്കുതെന്നും അതില്‍മുഖവും ഉള്‍പ്പെടും എന്നുമാണ് സമസ്തയുടെ നേതാക്കള്‍ വ്യക്തമാക്കിയത്. ഇതിന് മറുപടി എന്ന രീതിയിലാണ് റഫീഖ് അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതെസമയം വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി മുസ്ലീം സംഘടനകള്‍ രംഗത്ത് വരുന്നുണ്ട്. നേരത്തെ എംഇഎസ് നിലപാടിനെ അനുകൂലിച്ച് കേരളാ നദ്വത്തുള്‍ മുജാഹിദ്ദീനും രംഗത്ത് വന്നിരുന്നു.

Exit mobile version