‘കറണ്ട് ബില്ല് അടച്ചില്ല’ ഫ്യൂസ് ഊരിയതിന്റെ കാരണം പച്ചിലയില്‍ എഴുതി മീറ്ററിലിട്ട് ഉപഭോക്താവിനെ ട്രോളി കെഎസ്ഇബി!

ഇപ്പോള്‍ ബില്ലടയ്ക്കാനൊന്നും ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ടതില്ല. എല്ലാം ഓണ്‍ലൈനില്‍ ചെയ്യാം.

തൃശ്ശൂര്‍: ഇന്ന് ഹൈടെക്കിന്റെ പാതയിലാണ് സമൂഹം. ഉപ്പു തൊട്ട് കല്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. അത്രമേല്‍ ലോകം ഇന്ന് ഹൈടെക്കിലേയ്ക്ക് സഞ്ചരിച്ച് കഴിഞ്ഞു. ഇപ്പോള്‍ കെഎസ്ഇബിയും ഹൈടെക്കിന്റെ പാതിയിലാണ്. ഇപ്പോള്‍ ബില്ലടയ്ക്കാനൊന്നും ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ടതില്ല. എല്ലാം ഓണ്‍ലൈനില്‍ ചെയ്യാം. പക്ഷേ ഒന്നുണ്ട് ബില്ലടച്ചില്ലെങ്കില്‍ ഫ്യൂസ് ഊരാന്‍ വരും.

അതിന് ഹൈടെക് ആയിട്ടില്ല. ഒരു ദിവസം വൈകിയാല്‍ പിറ്റേ ദിവസം ആള്‍ വീട്ടിലെത്തും. അതുപോലെ ഒരു അനുഭവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കെഎസ്ഇബി ജീവനക്കാര്‍ ഫ്യൂസ് ഊരിയതിനു പുറമെ ഉപഭോക്താവിനെ ട്രോളിയിട്ടുമുണ്ട്. ബില്ല് അടയ്ക്കാതിരുന്ന ആളുടെ വീട്ടിലെത്തി ഫ്യൂസ് ഊരിയ ശേഷം മീറ്ററില്‍ ഒരു പച്ചില എടുത്ത് ഇട്ടു, അതില്‍ രണ്ട് വാക്കും! ‘കറണ്ട് ബില്ല് അടച്ചില്ല’. സംഭവം കേശവന്‍ രാജശേഖരന്‍ നായര്‍ എന്ന പേരിലുള്ള എഫ്ബി അക്കൗണ്ടില്‍ നിന്നാണ് പുറത്ത് വിട്ടിരിക്കുന്നത്. വീടിന്റെയോ കെഎസ്ഇബി സെക്ഷന്റെയോ കൃത്യമായ വിവരങ്ങള്‍ കുറിപ്പില്‍ ലഭ്യമല്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ കെഎസ്ഇബി ബില്‍ നേരത്തിന് അടയ്ക്കാന്‍ മറന്നിരിക്കുകയായിരുന്നു. അടയ്ക്കേണ്ട അവസാന തീയതി കഴിഞ്ഞതും വളരെ കൃത്യമായി കെഎസ്ഇബി ജീവനക്കാര്‍ വന്നു. ഫ്യൂസ് ഊരിമാറ്റി. ഒരു പച്ചിലയില്‍ കരണ്ടു ബില്‍ അടച്ചില്ല..’ എന്നൊരു സന്ദേശം എഴുതി മീറ്റര്‍ബോക്‌സില്‍ എനിക്കായി ഇട്ടുപോയിട്ടുണ്ട്. ഒരു പക്ഷേ ഇതാവും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ ‘ഹരിത’ മാവുന്നതിന്റെ ഏറ്റവും ശ്രേഷ്ഠമായ മാതൃക…

Exit mobile version