ചെളിയില്‍ നിന്നും ടൂറിസ സാധ്യതകള്‍ കണ്ടെത്തി യുവാവ്, നാട്ടുകാര്‍ക്കായി ചെളിക്കുളത്തില്‍ വാട്ടര്‍ ഫൗണ്ടെയ്ന്‍ തുടങ്ങി; അഭിമാനം

ഒറ്റപ്പാലം: ചെളിയില്‍ നിന്നും ടൂറിസ സാധ്യതകള്‍ കണ്ടെത്തിയിരിക്കുകയാണ് യുവാവ്. നാട്ടുകാര്‍ ഞരുവന്‍ കുളമെന്ന് വിളിച്ചിരുന്ന ചെളിക്കുളത്തെ അതിമനോഹരമാക്കി മാറ്റിയിരിക്കുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് വൃന്ദാവന്‍ ഗാര്‍ഡന്‍ മാതൃകയില്‍ സ്വകാര്യ വ്യക്തി നാട്ടുകാര്‍ക്കായി വാട്ടര്‍ ഫൗണ്ടെയ്ന്‍ ഒരുക്കിയിരിക്കുന്നത്. സ്വകാര്യഭൂമിയില്‍ പായലും ചെളിയും നിറഞ്ഞ് ആരും ഉപയോഗിക്കാതെ കിടന്ന കുളത്തിനെ നാട്ടുകാരനുംല ബംഗളുരുവിലെ വ്യവസായിയുമായ ബാബുരാജാണ് നവീകരിച്ചത്.

കുളം വില കൊടുത്തു വാങ്ങി സംരക്ഷിച്ചു. പിന്നീട് ഒരു കോടിയിലേറെ രൂപ മുടക്കി പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത വാട്ടര്‍ ഫൗണ്ടെയ്ന്‍ ഒരുക്കി. ഇമ്പമാര്‍ന്ന സംഗീതത്തിനൊപ്പം ജലധാരയുടെ മനോഹരനൃത്തം ആകര്‍ഷകമാണ്. നാട്ടുകാര്‍ക്ക് വേണ്ടി ബാബുരാജ് സമര്‍പ്പിച്ചു. വര്‍ണാഭമായ കാഴ്ച ആസ്വദിക്കാന്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നായി നൂറിലധികം പേര്‍ എത്തുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട മലയാള സിനിമയുടെ തറവാടെന്ന് അറിയപ്പെടുന്ന വരിക്കാശേരി മനയ്ക്കു സമീപമാണ് വാട്ടര്‍ ഫൗണ്ടെയ്ന്‍.

Exit mobile version