ഭക്ഷ്യവിഷബാധ; കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ ആശുപത്രിയില്‍

കടയ്ക്കല്‍: കടയ്ക്കല്‍ പഞ്ചായത്തിലെ പാങ്ങലുകാട്, കുമ്മിള്‍ പഞ്ചായത്തിലെ മുതയില്‍, പുതുക്കോട് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷ്യവിഷബാധ. തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്നാണ് 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം നടന്നത്.

ഉച്ചയ്ക്ക് ചോറും മീന്‍കറിയും കഴിച്ച കുട്ടികള്‍ക്കാണ് വൈകുന്നേരത്തോടെ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. അസുഖം കലശലായതിനെ തുടര്‍ന്ന് രാത്രിയോടെ ആശുപത്രിയിലെത്തുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. അടുത്തടുത്ത മേഖലകളിലുള്ളവര്‍ക്കാണ് അസുഖം പിടിപെട്ടിട്ടുള്ളത്.

Exit mobile version