അറക്കല്‍ സുല്‍ത്താന്‍ ആയിഷ ബീബി ധരിക്കാത്ത ബുര്‍ഖ ഇപ്പോഴത്തെ മുസ്ലീം സ്ത്രീകള്‍ക്ക് എന്തിന്? ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്

തൃശ്ശൂര്‍; ശ്രീലങ്കയില്‍ മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കിയ നടപടിയെ അനുകൂലിച്ച് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്. അറയ്ക്കല്‍ രാജവംശം ഭരിച്ച ആയിഷ ബീവി മുഖം മറച്ചിട്ടില്ലെന്നും പിന്നെന്തിനാണ് ഇപ്പോഴത്തെ മുസ്ലീം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നതെന്നും ശിഹാബുദ്ദീന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ബുര്‍ഖ നിരോധിച്ചതിനെ അനുകൂലിച്ച് ശിഹാബുദ്ധീന്‍ രംഗത്ത് വന്നത്.

അറക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീബി ആദി രാജയുടെ ചിത്രം പങ്ക് വച്ചായിരുന്നു ശിഹാബുദ്ധീന്റെ ചോദ്യം. ബുര്‍ഖ നിരോധിച്ച നടപടിയെ അനുകൂലിച്ച് നേരത്തെയും നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ബുര്‍ഖ നിരോധിച്ചത്. 253 പേരാണ് ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടത്.

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

1921-31 കാലയളവില്‍ അറക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീബി ആദി രാജയുടെ ഫോട്ടോ ആണിത്. തല മറച്ചിട്ടില്ല.

ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യനാട്ടിലെ ഭരണാധികരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം.

Exit mobile version