രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസ് ജീവനക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം കര്‍ഷക റോഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്.

കൊച്ചി: കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടന്‍പിള്ളി പറമ്പില്‍ പ്രഭുവിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം കര്‍ഷക റോഡില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്.

മൂന്ന് വലിയ പ്ലാസ്റ്റിക് പാക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും നിറച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് നഗരത്തിലെ ഏജന്റ്മാര്‍ക്ക് വില്‍ക്കുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. തിരുപ്പൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടു വന്നത്.

നഗരത്തിലേക്ക് വലിയ തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കടവന്ത്ര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

Exit mobile version