അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന പരിശോധന; കല്ലടയുടെ 20 ബസുകള്‍ക്ക് നോട്ടീസ്

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ രാത്രിയില്‍ 168 ബസുകള്‍ പരിശോധിച്ചു.

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ രാത്രിയില്‍ 168 ബസുകള്‍ പരിശോധിച്ചു. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴ ഈടാക്കി.

പെര്‍മിറ്റ് ലംഘനം നടത്തിയ കല്ലടയുടെ 20 ബസുകളടക്കം 120 ബസുകള്‍ക്കും 43 ട്രാവല്‍ ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്റെ പരിശോധന. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

Exit mobile version