മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; പരിസ്ഥിതി ആഘാത പഠനം ഉടന്‍

കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം ഉടന്‍ ആരംഭിക്കും. വനംവകുപ്പ് അനുമതി നല്‍കിയതോടെയാണ് പഠനം ആരംഭിക്കാന്‍ ഏജന്‍സിക്ക് ജല വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് അനുവധിച്ച സ്ഥലത്ത് പ്രവേശിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഠനം ഉടന്‍ ആരംഭിക്കണമെന്ന് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബിന് ജലവിഭവ വകുപ്പ് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. അതേസമയം തമിഴ്‌നാടിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് കേരളത്തിന് പഠനത്തിന് അനുമതി കിട്ടിയത്.

Exit mobile version