കാസര്‍കോട് മഞ്ഞപ്പിത്തം പടരുന്നു; മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ചത് 28 പേര്‍ക്ക്

സ്ഥലത്തെ കിണറുകളിലെ വെള്ളം ജല അതോറിറ്റിയുടെ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യപകമായി മഞ്ഞപിത്തം പടരുന്നു. ജില്ലയിലെ ബാങ്കോട് പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് 28 പേര്‍ക്ക്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ഏറെയും കുട്ടികള്‍ക്കാണ്. ഇതേതുടര്‍ന്ന് സ്ഥലത്തെ കിണറുകളിലെ വെള്ളം ജല അതോറിറ്റിയുടെ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വെയിലാണ് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയത്. പലരും ആയുര്‍വേദ ചികിത്സയിലാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശമാണിവിടെ. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആരോഗ്യ വകപ്പ് നഗരസഭ സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്ന് പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങങ്ങും ബോധവത്കരണവും ആരംഭിച്ചു. മാലിന്യം കെട്ടിക്കിടക്കുന്ന ഓവുചാല്‍ ഉള്‍പ്പെടെ വൃത്തിയാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. പ്രദേശത്തെ കിണറുകള്‍ വൃത്തിയാക്കിയ ശേഷം ക്ലോറിനേഷന്‍ നടത്തി.

Exit mobile version