റിയാസിനെതിരെ ബിജെപി ആരോപണം, ഉപതെരഞ്ഞുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രം

കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാമായ മുഹമ്മദ് റിയാസിനെതിരെ കഴിഞ്ഞ ദിവസം ബിജെപി കോഴിക്കോട് സ്ഥാനാര്‍ത്ഥി പ്രകാശ്ബാബു വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചതിനു പിന്നില്‍ വ്യക്തമായ അജണ്ട. പ്രദീപ്കുമാറിനോടുള്ള വൈരാഗ്യത്തില്‍ പ്രകാശ്ബാബുവിന് റിയാസിന്റെ അനുയായികള്‍ വോട്ട് മറിച്ചെന്നാണ് പ്രകാശ് ബാബു അവകാശപ്പെട്ടത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറും തമ്മിലുള്ള മത്സരത്തില്‍ പ്രദീപ്കുമാറിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് വോട്ട് കൊടുത്തുവെന്ന് പറഞ്ഞാല്‍ അത് സാമാന്യമായ യുക്തിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാഘവന് വോട്ടു കൊടുത്തു എന്ന് ബിജെപി ആക്ഷേപിച്ചാല്‍ അതില്‍ ഒരു യുക്തി കണ്ടെത്താനാവും. എന്നാല്‍ ത്രികോണ മത്സരത്തിന്റെ ഒരു പ്രതീതിയും ഇല്ലാതിരുന്ന കോഴിക്കോട് ഇങ്ങനെയൊരുന്ന ആക്ഷേപം ഉന്നയിച്ചതിന്റെ പിന്നിലുള്ള കൃത്യമായ ഒരു അജണ്ട ഉണ്ടെന്നാണ് കോഴിക്കോടുകാര്‍ പറയുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന യുക്തിയാണ് ഇവിടെ ബിജെപി നേതാവ് അപ്ലൈ ചെയ്തിരിക്കുന്നതത്രെ .

1 )കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് ബിജെപി വോട്ട് മറിച്ചെന്ന സിപിഎം ആരോപണത്തിന് തടയിടുക
2 )പ്രദീപ്കുമാര്‍ ജയിക്കുകയാണെങ്കില്‍ കോഴിക്കോട് നോര്‍ത്തില്‍ ഒഴിവ് വരുന്ന നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഏറ്റവും പ്രധാനിയായ റിയാസിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ത്തുക.

അങ്ങനെ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലെ സ്വദേശി കൂടിയായ മുഹമ്മദ് റിയാസ് സ്ഥാനാര്‍ത്ഥി ആയി വരുകയാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്കും മതേതര വിശ്വാസികള്‍ക്കും വലിയ സ്വാധീനം ഉള്ള മണ്ഡലത്തില്‍ നിഷ്പ്രയാസം ജയിച്ചു കയറും. അത് തടയാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലും നിക്ഷ്പക്ഷരായ മനുഷ്യര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ബിജെപി ഈ ആരോപണത്തിന് പിന്നില്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്

എംകെ രാഘവനെതിരെ അഴിമതി ആരോപണവും പരാതിയും ശക്തമായി ഉന്നയിച്ചത് തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കൂടിയായ റിയാസ് ആയിരുന്നു. അതുകൊണ്ട് തന്നെ രാഘവന് വോട്ട് മറിച്ചു എന്ന് പറഞ്ഞാല്‍ ക്ലച്ചു പിടിക്കില്ല എന്ന് തിരിച്ചറിഞ്ഞാണ് ബിജെപി, തങ്ങള്‍ക്ക് തന്നെ വോട്ട് മറിച്ചു എന്ന തീര്‍ത്തും പരിഹാസ്യമായ ആരോപണവുമായി വന്നത് എന്ന് മനസ്സിലാക്കാം

എന്തായാലും ഈ നുണ പ്രചാരണങ്ങള്‍ക്കെതിരെയും അത് പ്രസിദ്ധീകരിച്ച യുഡിഎഫ് മാധ്യമങ്ങള്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് മുഹമ്മദ് റിയാസ്. സൈബര്‍ മേഖലയിലും അപവാദ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരം സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് റിയാസ് .

രാഷ്ട്രീയ മാന്യത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ബിജെപി നേതാക്കള്‍ തങ്ങളെ സമീപിച്ചവരുടെ പേരുകള്‍ പുറത്തു വിടാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് റിയാസ്. ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് തന്റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ‘ഞങ്ങള്‍ക്കാര്‍ക്കും വ്യക്തിപരമായി അനുയായികള്‍ ഇല്ലെന്നും ഞാനടക്കം പാര്‍ട്ടിയില്‍ ഉള്ള എല്ലാവരും പാര്‍ട്ടിയുടെ അനുയായികളും പ്രവര്‍ത്തകരും ആണെന്നും ‘റിയാസിന്റെ അണികള്‍ എന്നെ സമീപിച്ചു ‘ എന്ന ബിജെപി നേതാവിന്റെ പ്രയോഗത്തിനും കൃത്യമായ മറുപടി നല്‍കുന്നുണ്ട് റിയാസ്.

ആരോപണങ്ങള്‍ തെളിവ് സഹിതം തെളിയിക്കാന്‍ ആവശ്യപ്പെട്ട റിയാസിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം ബിജെപിക്കുണ്ടോ എന്നും അതോ വെറും ഉണ്ടയില്ലാ ആരോപണം മാത്രമായി അന്തരീക്ഷത്തില്‍ അലിഞ്ഞു ചേരുമോ ഈ ആരോപണവും എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം

Exit mobile version