വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം; വൈദ്യുതി ബോര്‍ഡിന്റെ താരീഫ് പെറ്റീഷന്‍ റെഗുലേറ്ററി കമ്മിഷനു സമര്‍പ്പിച്ചു

നടപ്പുസാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ വരുന്ന നാലുവര്‍ഷം പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകളും വൈദ്യുതിനിരക്കു സംബന്ധിച്ച താരിഫ് പെറ്റീഷനുമാണ് വൈദ്യുത ബോര്‍ഡ് കമ്മിഷന്‍ മുന്‍പാകെ നല്‍കിയത്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ വൈദ്യൂതി ബോര്‍ഡിന്റെ നീക്കം. ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഉയര്‍ത്താനാണ് തിരുമാനിച്ചിരിക്കുന്നത്. നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷന്‍ വൈദ്യുതി ബോര്‍ഡ്, റെഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ നല്‍കി.

നടപ്പുസാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ വരുന്ന നാലുവര്‍ഷം പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകളും വൈദ്യുതിനിരക്കു സംബന്ധിച്ച താരിഫ് പെറ്റീഷനുമാണ് വൈദ്യുത ബോര്‍ഡ് കമ്മിഷന്‍ മുന്‍പാകെ നല്‍കിയത്. അതെസമയം ഇതു സംബന്ധിച്ചു സംസ്ഥാനത്തെ മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ഹിയറിങ് നടത്തിയ ശേഷം മാത്രമേ റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു. ബോര്‍ഡ് ആവശ്യപ്പെട്ട വര്‍ധന അതേപടി അനുവദിക്കില്ല.

Exit mobile version