കാല്‍ ലക്ഷം ഭൂരിപക്ഷത്തിന് ഇടതുപക്ഷം വിജയിക്കും; മലപ്പുറത്ത് എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് വിപി സാനു

കാല്‍ ലക്ഷം ഭൂരപിക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്നും സാനു പ്രതികരിച്ചു.

മലപ്പുറം: പോളിങ് പകുതി പിന്നിടുമ്പോള്‍ വിജയ പ്രതീക്ഷയില്‍ മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനു. കാല്‍ ലക്ഷം ഭൂരപിക്ഷത്തിന് ഇടതുപക്ഷം വിജയിക്കുമെന്നും സാനു പ്രതികരിച്ചു.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കുമെന്നും, ഇത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും സംഭവിക്കുകയെന്നും സാനു കൂട്ടിച്ചേര്‍ത്തു. നേരത്തെ, കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും ആ തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടിരുന്നു.

വളാഞ്ചേരി പാണ്ടികശാല ഹയാത്തുല്‍ ഇസ്ലാം മദ്രസയിലെ 166 ാം ബൂത്തിലാണ് സാനു വോട്ട് രേഖപ്പെടുത്തിയത്. കുടുംബത്തോടൊപ്പമാണ് സാനു വോട്ട് ചെയ്യാനെത്തിയത്.

അതേസമയം, സംസ്ഥാനത്ത് ഒട്ടാകെ കനത്ത പോളിങാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വയനാട്, തൃശ്ശൂര്‍, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിങാണ് ഇന്ന് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു.

Exit mobile version