യുവതിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പരാതി

രാവിലെ എട്ടുമണിയോടെ കൊല്ലം സ്വദേശിനി മഞ്ജു പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന് കണ്ടെത്തിയത്

കൊല്ലം: സംസ്ഥാന വ്യാപകമായി വോട്ടിംഗ് മെഷീനുകളില്‍ തകരാറുകള്‍ ഉണ്ടായതും, തിരുവനന്തപുരത്ത് കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് പോയി എന്ന പരാതിയുമൊക്കെ ജനങ്ങളില്‍ ആശങ്കയുളവാക്കിയിരുന്നു. അതിനിടയില്‍ കൊല്ലത്ത് യുവതിയുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന പരാതി കൂടി ഉയരുന്നു.

രാവിലെ എട്ടുമണിയോടെ കൊല്ലം സ്വദേശിനി മഞ്ജു പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന് കണ്ടെത്തിയത്. പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളിലെ 50-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

അതേസമയം യുവതി തനിക്ക് വോട്ടു ചെയ്യണമെന്ന് വാശിപടിച്ചതോടെ ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചു. ഇവിടെ രണ്ടാമതായി വോട്ടു ചെയ്യാനെത്തിയ യുവതിയാണ് മഞ്ജുവിന്റെ വോട്ടു ചെയ്തതെന്നാണ് സൂചന. ഈ യുവതിയെപ്പറ്റി പോളിംഗ് ഏജന്റുമാര്‍ അപ്പോള്‍ത്തന്നെ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടു ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

Exit mobile version