ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍

ബംഗളൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഗോ എയര്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

കൊച്ചി: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്കാണ് കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ടിക്കറ്റ് ബുക്കിങിനാണ് ഈ ഇളവുകള്‍ ലഭ്യമാകുക. ഗോ എയറിന്റെ ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകള്‍ 2,765 രൂപ മുതലാണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7,000 രൂപ മുതലാണ് ആരംഭിക്കുക.

ഗോ എയറിന്റെ കണ്ണൂര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി – ഹൈദരാബാദ്- കൊച്ചി റൂട്ടില്‍ 3,548 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. കണ്ണൂര്‍- ചെന്നൈ- പൂനെ റൂട്ടില്‍ 3,839 രൂപ മുതല്‍ ഇളവുകളോടെ ടിക്കറ്റ് ലഭിക്കും. കണ്ണൂര്‍- ബാംഗ്ലൂര്‍- ലഖ്‌നൗ റൂട്ടില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് നിരക്ക് 3,788 രൂപ മുതലാണ് തുടങ്ങുന്നത്.

ബംഗളൂരില്‍ നിന്നുളള നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഗോ എയര്‍ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version