പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്; ഡിജിപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി മുല്ലപ്പള്ളി

തിരുവനന്തപുരം: ഡിജിപിക്കെതിരെ പരാതിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഉത്തരവ് ഡിജിപി പുറത്തിറക്കിയതിന് എതിരെയാണ് മുല്ലപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്ന ആവശ്യം.

പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് സ്വാധീനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുവേണ്ടിയാണ് ഡിജിപി ഉത്തരവ് ഇറക്കിയത്. ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണ് വിവരം ശേഖരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

രണ്ട് ദിവസം മുമ്പാണ് പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുളള ഉത്തരവ് ഡിജിപി പുറത്തിറക്കിയത്. എല്ലാ ജില്ലാ എസ്പിമാര്‍ക്കും സന്ദേശം അയക്കുകയായിരുന്നു.

Exit mobile version