മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി പരാതി നല്‍കി

മീണയുടെ ഫോട്ടോവച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെയാണ് പരാതി.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് പരാതി നല്‍കി. മീണയുടെ ഫോട്ടോവച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെയാണ് പരാതി.

തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകളോ മറ്റ് പ്രചരണ സാമഗ്രികളോ വയ്ക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് മീണ സ്വന്തം ചിത്രമുള്ള പോസ്റ്ററുകള്‍ വ്യാപമായി പതിപ്പിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി സ്വീകരിക്കുന്നതിനായുള്ള സി വിജില്‍ ആപ്പിലൂടെയാണ് പരാതി നല്‍കിയത്.

Exit mobile version