ശബരിമലയില്‍ കാണിക്ക ഇടാന്‍ പാടില്ലെന്ന് പറഞ്ഞത് ആരാണ്? സ്ത്രീകളെ ആക്രമിച്ചതാരാണ്? ജനങ്ങള്‍ ഒന്നും മറന്നിട്ടില്ല; ബിജെപിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല ഉത്സവം തകര്‍ക്കണം എന്നതായിരുന്നു സംഘപരിവാര്‍ നിലപാട്. എന്നാല്‍ സംഘപരിവാര്‍ അജണ്ട പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയില്‍ കാണിക്ക ഇടാന്‍ പാടില്ലാ എന്ന് പറഞ്ഞത് ആരാണ്?. സ്ത്രീകളെ അക്രമിച്ചതാരാണ്? ജനങ്ങള്‍ അത് മറന്നിട്ടില്ല. ശബരിമല ഉത്സവം തകര്‍ക്കണം എന്നതായിരുന്നു സംഘപരിവാര്‍ നിലപാട്. സംഘപരിവാര്‍ അജണ്ടയെ സര്‍ക്കാര്‍ പൊളിച്ചു മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അത് തടയുകയായിരുന്നു. എന്നാല്‍ പലരും ഇപ്പോള്‍ തെറ്റിദ്ധാരണ പരത്തുകയാണ്. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സര്‍ക്കാര്‍ നല്‍കി. ശബരിമലനാടിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെന്നും ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പിണറായി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല ഉന്നയിക്കണ്ട എന്നായിരുന്നു ഇടതുപക്ഷം നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ ബിജെപി ശബരിമല മുഖ്യതെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ സാഹചര്യത്തിലാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version