അമിത് ഷായുടെ ‘പാകിസ്താന്‍’ പരാമര്‍ശം വയനാട്ടില്‍ തിരിച്ചടിയാകുമെന്ന് ബിഡിജെഎസ്

വിവാദ പ്രസ്താവന മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നുമാണ് ബിഡിജെഎസ് പറയുന്നത്.

കൊച്ചി: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ വയനാടിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് തിരിച്ചടിയാകുമെന്ന് ബിഡിജെഎസ്. വയനാടിനെ പാകിസ്താനോടുപമിച്ച് അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് ബിഡിജെഎസ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വിവാദ പ്രസ്താവന മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നുമാണ് ബിഡിജെഎസ് പറയുന്നത്.

വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയില്‍ മുസ്ലീം ലീഗ് പതാക കണ്ടതിന് പിന്നാലെ രാഹുല്‍ പാക്കിസ്താനിലാണോ റോഡ് ഷോ നടത്തിയതെന്ന വിവാദ പരാമര്‍ശമാണ് അമിത്ഷാ നടത്തിയത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചുവെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. എന്തായാലും വിവാദ പ്രസ്താവനകള്‍ എന്‍ഡിഎ പ്രവര്‍ത്തകരെ വെട്ടിലാക്കിയിരിക്കുകയാണ്.

Exit mobile version