കല്ലാറില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം

മൊട്ടംമൂട് ആദിവാസി കോളനിയിലെ ആദിവാസി യുവാവിനെയാണ് കാട്ടാന ചവിട്ടികൊന്നത്

കല്ലാര്‍: തിരുവനന്തപുരം കല്ലാറില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മൊട്ടംമൂട് ആദിവാസി കോളനിയിലെ യുവാവിനെയാണ് കാട്ടാന ചവിട്ടികൊന്നത്. മല്ലന്‍ കാണിയാണ് കൊല്ലപ്പെട്ടത്. മൊട്ടമൂട് ഗോള്‍ഡന്‍ വാലിക്ക് സമീപത്തു നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസമായി മല്ലന്‍ കാണിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധത്തിലാണ്.

Exit mobile version