ആരെന്തു പറഞ്ഞാലും ശരി, പാലാക്കാര്‍ക്കു ‘മാണിസാര്‍’മാണിക്യം തന്നെയായിരുന്നു; ആദരാഞ്ജലി അര്‍പ്പിച്ച് ശാരദക്കുട്ടി

ഇന്നലെ വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കോട്ടയം: ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആരെന്തു പറഞ്ഞാലും ശരി, പാലാക്കാര്‍ക്കു മാണിസാര്‍ മാണിക്യം തന്നെയായിരുന്നു.അവര്‍ക്കിതു താങ്ങാനാവില്ല. പാലായിലെ ജനങ്ങള്‍ക്കൊപ്പം അവരുടെ നഷ്ടത്തില്‍ പങ്കുചേരുന്നുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 9.30ഓടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ വൈകീട്ടാണ് സംസ്‌കാരം.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എന്റെ ഓര്‍മ്മയുള്ള നാള്‍ മുതല്‍ ഒരു രൂപഭാവഭേദവുമില്ലാതെ കണ്ടതുകൊണ്ടാകും ഒരിക്കലും വൃദ്ധനാവില്ലെന്നും മരിച്ചു പോകില്ലെന്നും കരുതിയിരുന്ന കെഎം മാണി എന്ന നിറ നേതൃത്വം മരിച്ചു പോയിരിക്കുന്നു. ആദരാഞ്ജലികള്‍.

ആരെന്തു പറഞ്ഞാലും ശരി, പാലാക്കാര്‍ക്കു ‘മാണിസാര്‍’ മാണിക്യം തന്നെയായിരുന്നു. അവര്‍ക്കിതു താങ്ങാനാവില്ല. പാലായിലെ ജനങ്ങള്‍ക്കൊപ്പം അവരുടെ നഷ്ടത്തില്‍ പങ്കുചേരുന്നു.’

Exit mobile version