സിസ്റ്റര്‍ അഭയ കേസ്; സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും വിചാരണ നേരിടണം

രണ്ടാം പ്രതിയായിരുന്ന ഫാദര്‍ ജോസ് പുതൃക്കലിനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു

കൊച്ചി: സിസ്റ്റര്‍ അഭയയുടെ മൃതദേഹം 1992 മാര്‍ച്ച് 27-നാണ് കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയ്ക്ക് കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. അതിനാല്‍ ഇരുവരും വിചാരണ നേരിടണം.

ഇരുവരും വിചാരണ നേരിടണമെന്ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജികളിലും രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജികളിലുമാണ് വിധി.

രണ്ടാം പ്രതിയായിരുന്ന ഫാദര്‍ ജോസ് പുത്തൃക്കലിനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു. കേസിലെ നാലാം പ്രതിയായ കെടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. നിലവില്‍ ഫാദര്‍ മൈക്കിളിനെതിരെ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം വിചാരണ വേളയില്‍ ആവശ്യമാണെങ്കില്‍ പ്രതി ചേര്‍ക്കാമെന്നും കോടതി പറഞ്ഞു.

Exit mobile version