പ്രകാശ് രാജ് അവര്‍ക്ക് മാത്രം പ്രകാശ് എഡ്വേഡ് രാജാണ്.! അനുപമയെ അനുപമ ക്ലിന്‍സണ്‍ ജോസഫ് ആക്കി, ‘വര്‍ഗീയത’; വൈറല്‍ കുറിപ്പ്

തൃശ്ശൂര്‍: ഇന്നലെ വരെ അനുപമ ഐഎഎസിനെ വാനോളം പുകഴ്ത്തിയവരാണ് ഇന്ന് അനുപമ ക്ലിന്‍സണ്‍ ജോസഫായി അവരെ കാണുന്നത്. പ്രചാരണത്തിനിടെ ശബരിമല വിഷയം പ്രസ്താവിച്ച സുരേഷ് ഗോപിക്ക് പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഈ മാറ്റം. മാത്രമല്ല കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ കയറി അധിക്ഷേപവാക്കുകളും അസഭ്യവാക്കുകളും കൊണ്ട് നിറയ്ക്കുകയാണ് ചില സാമൂഹിക ദ്രോഹികള്‍. ഇതിനെതിരേ നെല്‍സണ്‍ ജോസഫ് ഇട്ട പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

കമല്‍ അല്ല അവര്‍ക്ക് അയാള്‍ കമാലുദ്ദീനാണ്. വിജയ് അവര്‍ക്കു മാത്രം ജോസഫ് വിജയ് ആണ്. പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്. ആര്യ ഇല്ല ജംഷാദ് ആണ്. ഇന്നലെ വരെ കളക്ടര്‍ ടിവി അനുപമയായിരുന്നവരെ ഇന്ന് അവര്‍ വിളിക്കുന്നത് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണ് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

കമൽ അല്ല അവർക്കയാൾ കമാലുദ്ദീനാണ്.
വിജയ്‌ അവർക്കുമാത്രം ജോസഫ്‌ വിജയ്‌ ആണ്.
പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്
ആര്യ ഇല്ല ജംഷാദ് ആണ്.

ഇന്നലെ വരെ കളക്ടർ ടി.വി അനുപമയായിരുന്നവരെ ഇന്ന് അവർ വിളിക്കുന്നത്‌ അനുപമ ക്ലിൻസൺ ജോസഫ്‌ എന്നാണ്. സ്വന്തം ജോലി കൃത്യമായി ചെയ്തു, അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തി എന്നത്‌ മാത്രമാണിവരെ ഇങ്ങനെ വിളിക്കാനുള്ള കാരണം.

പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം അധികാരത്തിലേറുന്നതിനു വളരെ മുൻപുതന്നെ പേരുകൊണ്ട്‌ വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ.

തന്റെ ജോലിയാണു ചെയ്തത്‌, വിമർശനങ്ങൾക്ക്‌ മറുപടി പറയേണ്ട ബാദ്ധ്യതയില്ലെന്ന കളക്ടറുടെ നിലപാടിനൊപ്പം. . .ബഹുമാനം <3

Exit mobile version