ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്..! കിട്ടിയ പണി ഇങ്ങനെ ജനറല്‍ ആശുപത്രിയിലെ സുചീകരണ വിഭാഗത്തിലോ ഭക്ഷണ വിതരണ വിഭാഗത്തിലോ രണ്ടാഴ്ച ശമ്പളമില്ലാതെ ജോലി ചെയ്യണം

കൊച്ചി: നിയമങ്ങളല്ലൊം കാറ്റില്‍ പറത്തിയാണ് നമ്മുടെ നാട്ടില്‍ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത്. എന്നാല്‍ ശ്രദ്ധയില്‍പെട്ടാല്‍ മോട്ടര്‍ വാഹനവകുപ്പ് പണികൊടുക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ടിപ്പര്‍ ലോറി ഓടിച്ച ഡ്രൈവര്‍ക്ക് എട്ടിന്റെ പണി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയതുകൂടാതെ. ജനറല്‍ ആശുപത്രിയിലെ സുചീകരണ വിഭാഗത്തിലോ ഭക്ഷണ വിതരണ വിഭാഗത്തിലോ രണ്ടാഴ്ച ശമ്പളമില്ലാതെ ജോലി ചെയ്യണം എന്നായിരുന്നു ശിക്ഷ.

കഴിഞ്ഞ ദിവസം കളക്‌ട്രേറ്റിന് സമീപത്ത് നിന്നാണ് അമിത വേഗത്തില്‍ പാഞ്ഞ ടിപ്പര്‍ ലോറിയെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. രാജീവ് എന്ന ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഈ ശിക്ഷ ഇതാദ്യമല്ല നിരവധി ഡ്രൈവര്‍മാര്‍ ഇതിനോടകം ഈ ശിക്ഷ അനുഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമിത വേഗത്തില്‍ പാഞ്ഞ ടിപ്പര്‍ ലോറി ഇടിച്ചുള്ള അപകടത്തില്‍ എറണാകുളം ജില്ലയില്‍ മൂന്നുപേര്‍ മരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

Exit mobile version