ബാര്‍ കോഴക്കേസ്; വിഎസിന്റെ ഹര്‍ജിയില്‍ കെഎം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു

കൊച്ചി: ബാര്‍കോഴക്കേസില്‍ വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ കെഎം മാണിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് നിര്‍ദ്ദേശിക്കണമെന്ന വിഎസ് അച്ചുതാനന്ദന്റെ ഹര്‍ജിയിലാണ് കെഎം മാണിയെ കക്ഷി ചേര്‍ത്തിരിക്കുന്നത്.

ബാര്‍കോഴക്കേസില്‍ കെഎം മാണി മൂന്നാം കക്ഷിയാണെന്നും കുറ്റാരോപിതനായ മാണിക്ക് പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ലെ ഭേദഗതി പ്രകാരമുള്ള അനുമതി വേണ്ടെന്നാണ് വി എസിന്റെ വാദം.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന കെഎം മാണിയുടെ ഹര്‍ജി നാളെ വിളിച്ചു ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ വിഎസ് അച്യുതാനന്ദനെ കക്ഷി ചേര്‍ക്കുമെന്നും. രണ്ടു ഹര്‍ജികളിലും ഒരുമിച്ചു വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

 

Exit mobile version